മൂവാറ്റുപുഴ ഉന്ത് വണ്ടിക്ക് മുകളിലേക്ക് സ്കൂളിന്റെമതിൽ ഇടിഞ്ഞു വീണ് അപകടം



 എറണാകുളം  മൂവാറ്റുപുഴ: ഉന്ത് വണ്ടിയിലേയ്ക്ക് മതിൽകെട്ട് ഇടിഞ്ഞ് വീണ് അപകടം. ശക്തമായ മഴയെ തുടർന്ന് മൂവാറ്റുപുഴ നെഹ്റുപാർക്കിന് സമീപം ടൗൺ യു.പി സ്കൂളിന്റെ മതിലാണ് ഇന്ന് ഉച്ചയ്ക്ക് 1ഓടെ ഭീകര ശബ്ദത്തോടെ ഇടിഞ്ഞ് വീണത്. അപകടത്തിൽ ഉന്ത് വണ്ടിയിലുണ്ടായിരുന്ന

ലോട്ടറിവിൽപനക്കാരൻ അത്ഭുതകരാമായി

രക്ഷപെട്ടു. മതിൽ ഇടിഞ്ഞ് വീണ സമയം വാഹനത്തിനിള്ളിലുണ്ടായിരുന്ന സുബ്രമണ്യന് കൈയ്ക്കും, തലയിലും നിസ്സാരമായി

പരിക്കേറ്റു. എംസി റോഡിലേയ്ക്കും, നടപ്പാതയിലേയ്ക്കുമാണ് മതിൽ അടർന്ന് വീണത്. സ്കൂൾ പ്രവർത്തി  ദിനമല്ലാതിരുന്നതും, നടപ്പാതയിൽ കാൽനട യാത്രക്കാരില്ലാതിരുന്നതും വൻ അപകടം


ഒഴിവാക്കി. അപകടത്തെതുടർന്ന് നേരിയതോതിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഫയർഫോഴ്സും, പോലീസും എത്തിയാണ് അടർന്ന് വീണ മതിൽ നീക്കം ചെയ്തത്.

Post a Comment

Previous Post Next Post