കണ്ണൂരിൽ സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.. രണ്ട് പേർക്ക് ഗുരുതര പരിക്ക്



കണ്ണൂർ: സ്‌കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. 

 കണ്ണൂർ ചെക്കിക്കുളത്താണ് സംഭവം.

രാവിലെ 9.30ഓടെയായിരുന്നു അപകടം. ചെറുവത്തല സ്വദേശികളായ ഷെമീൽ, ഷനാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കഴിഞ്ഞ ദിവസം കാട്ടകാമ്പാൽ ചിറയ്ക്കലിൽ സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ചിറയ്ക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ റിസ ഫാത്തിമയ്ക്കാണ് ഗുരുതര പരിക്കേറ്റത്. വാനിൽ നിന്ന് ഇറങ്ങിയ ഉടനെ കുട്ടി വാഹനത്തിനടിയിലേയ്ക്ക് വീണു. ദേഹത്തുകൂടെ വാഹനം കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.


Post a Comment

Previous Post Next Post