തൃശ്ശൂർ എരുമപ്പെട്ടി: കടങ്ങോട് മനപ്പടിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു.കാടഞ്ചേരി സ്വദേശി മുഹമ്മദ് ഫാസിൽ (17), കാലടി സ്വദേശി മുഹമ്മദ് അഫ്നാൻ (18), എടപ്പാൾ സ്വദേശി മുഹമ്മദ് ഹാഷിം (18), വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി ഷിബിൻ (21), ഇസ്ര, സിയ (9) എന്നിവർക്കാണ് പരിക്കേറ്റത്
പരിക്കേറ്റവരെ എരുമപ്പെട്ടി എക്സ് ആംബുലൻസ് പ്രവർത്തകരും 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടങ്ങോട് മനപ്പടിക്ക് സമീപത്താണ് കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അക്കികാവ് ഭാഗത്ത് നിന്നും എരുമപ്പെട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാർ അമിത വേഗതയിൽ എത്തി എതിർദിശയിൽ വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗീകമായി ഗതാഗതം തടസപ്പെട്ടു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി അപകടം നടന്ന വാഹനങ്ങൾ സ്ഥലത്തു നിന്ന് മാറ്റി.
ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.