കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ടെമ്പോ ട്രാവല്ലർ ഡിവൈഡറിൽ ഇടിച്ച് 10പേർക്ക് പരിക്ക് പരിക്കേറ്റവരെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഡിവൈഡര്‍ ശ്രദ്ദയില്‍പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് സശയിക്കുന്നു.കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവല്ലർ ആണ് അപകടത്തിൽ പെട്ടത് ഇന്ന് വൈകുന്നേരം 7:30ഓടെ ആണ് അപകടം കോഴിക്കോട് നിന്നും കർണാടകയിലേക്ക് പോകുന്നതിനിടെ പുല്ലാനിമേട് വളവിൽ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു കൂടുതൽ പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി