ആറുമാസമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽആയിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു

 


റിയാദ്: ആറുമാസമായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. മലപ്പുറം പടപ്പറമ്ബ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുല്‍ ഫാറൂഖ് (34) ആണ് മരിച്ചത്.

റിയാദ് ന്യൂ സനാഇയയിലെ ഹോട്ടലില്‍ ജീവനക്കാരനായ ഇദ്ദേഹം ജോലിക്കിടെ പക്ഷാഘാതം പിടിപെട്ടാണ് ആശുപത്രിയിലായത്. കഴിഞ്ഞ ആറുമാസവും റിയാദിലെ സൗദി ജര്‍മൻ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 


പിതാവ്: സൈതലവി. ഭാര്യ: ഹൈറുന്നിസ, മകൻ: ഫൈസാൻ, സാഹോദരങ്ങള്‍: ഹമീദ് (റിയാദ്), ഹനീഫ, ഫൈസല്‍ ബാബു, ആയിഷ ഫിര്‍ദൗസ്, യൂസഫ്, അബ്ദുറഹ്മാൻ. റിയാദ് ഐ.സി.എഫ് വെല്‍ഫയര്‍ സമിതിയുടെ കീഴില്‍ മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തീകരിക്കാൻ ശ്രമം പുരോഗമിക്കുന്നു.


Post a Comment

Previous Post Next Post