കുന്നംകുളത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, ബൈക്ക് യാത്രക്കാരന് പരിക്ക്

 


തൃശ്ശൂർ  കുന്നംകുളം – പട്ടാമ്പി റോഡിലെ മൃഗാശുപത്രിക്ക് സമീപം ബുള്ളറ്റിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. കുന്നംകുളം സ്വദേശി 62 വയസ്സുള്ള വിജയനാണ് മരിച്ചത്. ബുള്ളറ്റ് യാത്രികന്‍ കറുകപുത്തൂര്‍ സ്വദേശി തിരുത്തി വടക്കേക്കാട് വീട്ടില്‍ 46 വയസ്സുള്ള ജയന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.


ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. പെരുമ്പിലാവ് ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മൃഗാശുപത്രിക്ക് സമീപത്തുവച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിജയനെ ഇടിക്കുകയായിരുന്നു എന്നാണ് പറയുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കുന്നംകുളം സ്‌പോട്ട് 24 ആംബുലന്‍സ് പ്രവര്‍ത്തകന്‍ വിഷ്ണു, ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകന്‍ ജോണി എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി

.ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വിജയനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബുള്ളറ്റ് യാത്രികന്‍ ജയന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post