മലപ്പുറം പെരിന്തല്‍മണ്ണ
ഇ എം എസ് ആശുപത്രിക്ക് സമീപം പാതായ്ക്കര വളവില്‍ നിയന്ത്രണം വിട്ട കാറിടിച്ച് സ്ത്രീ മരിച്ചു. നാല് വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് സംഭവം. പാതായ്ക്കര മനപ്പടി മണ്ണുപറമ്പിൽ നളിനി(54) ആണ് മരിച്ചത്. അജിത (15) ,അഭിഷ (15), ഗോപിക (16), വിഷ്ണുദാസ് ( 16), ശോഭ (35) എന്നിവരാണ് ഇ എം എസ് ആശുപത്രിയിലുള്ളത്