തൃശ്ശൂർ പഴഞ്ഞി: പെങ്ങാമുക്ക് സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെങ്ങാമുക്ക് തെക്കുമുറി സ്വദേശി പുലിക്കോട്ടിൽ വീട്ടിൽ ഷാജന്റെ മകൻ എൽദോ (22) നെയാണ് ബുധനാഴ്ച്ച വൈകിട്ട് 6 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.