കൊച്ചി - കൊച്ചിയിൽ വീണ്ടും അരുംകൊല. കൊച്ചി എളമക്കരയിൽ യുവാവ് യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മ(22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നൗഷാദി(29)നെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സ്വദേശി
കലൂർ കൈപ്പിള്ളി റെസിഡൻസിയുടെ ഓയോ ഹോട്ടലിൽ വച്ചാണ് കൊലപാതകമുണ്ടായത്. നൗഷാദ് ഇവിടുത്തെ ജീവനക്കാരനാണ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും നൗഷാദിനെ കാണാൻ രേഷ്മ നാട്ടിൽനിന്നും എത്തിയതാണെന്നും പറയുന്നു.
ബുധനാഴ്ച വൈകിട്ടോടെ രേഷ്മയും നൗഷാദും തമ്മിൽ വാക്കേറ്റമുണ്ടാവുകയും രാത്രി 12.45ഓടെ രേഷ്മയെ കുത്തുകയുമായിരുന്നവെന്നാണ് പറയുന്നത്. ആശുപത്രിയിലെത്തും മുമ്പേ രക്തം വാർന്ന് യുവതി കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും എന്താണ് പ്രകോപനമെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷിച്ച്
വരികയാണെന്നും പോലീസ് പറഞ്ഞു. ആറ് മാസത്തിനിടെ കൊച്ചി നഗരത്തിലെ ഏഴാമത്തെ കൊലപാതകമാണിത്.