ഗുഡ്സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

 




കണ്ണൂർ പഴയങ്ങാടി: ഗുഡ്സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. മാട്ടൂല്‍ സൗത്ത് ബദര്‍ പള്ളിക്ക് സമീപത്തെ കീറ്റുകണ്ടി മുഹമ്മദ് ശരീഫ്‌ (36) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ആസാം സ്വദേശികളായ രണ്ടു പേര്‍ക്കും മാട്ടൂല്‍ സ്വദേശികളായ രണ്ടു പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, മൊട്ടാന്പ്രത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. 


ഇന്നലെ വൈകുന്നേരം മാടായി എസ്‌എപി സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. മൊട്ടാന്പ്രം ഭാഗത്തുനിന്നും മാട്ടൂല്‍ ഭാഗത്തേക്ക് കോണ്‍ക്രീറ്റ് പണിക്കുള്ള പലകകളുമായി വരികയായിരുന്ന ഗുഡ്സ് ഓട്ടോ വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മാട്ടൂല്‍ സൗത്തിലെ വി.വി. മൂസാൻകുട്ടി-കെ.ഹലീമ ദന്പതികളുടെ മകനാണ് മരിച്ച മുഹമ്മദ് ശരീഫ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പി.വി. ഫാസിലയാണ് മുഹമ്മദ് ശരീഫിന്‍റെ ഭാര്യ. അഹില്‍, എട്ടുമാസം പ്രായമായ അയ്മൻ എന്നിവര്‍ മക്കളാണ്.

Post a Comment

Previous Post Next Post