പാലക്കാട് ∙ കാവിൽപാട് റെയിൽവേ ട്രാക്ക് കുറുകെക്കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവു മരിച്ചു. കാവിൽപാട് പൊട്ടക്കുളം കനകശങ്കരൻ നിവാസിൽ ഉദയകുമാറിന്റെയും പ്രശാന്തിയുടെയും മകൻ ജിത്തു (28) ആണു മരിച്ചത്. ഇന്നലെ രാത്രി 8.15നു തിരുച്ചിറപ്പള്ളി പാസഞ്ചർ ട്രെയിൻ ഇടിച്ചാണ് അപകടമെന്ന് ഹേമാംബികനഗർ പൊലീസ് അറിയിച്ചു. സമീപത്തുള്ള ക്ലബ്ബിൽ പോയി സുഹൃത്തിനൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
സഹോദരൻ: സഞ്ജയ്ദത്ത്. അരുമമൃഗങ്ങളെയും പക്ഷികളെയും വളർത്തി കച്ചവടം ചെയ്യുന്നയാളാണ് ജിത്തു. "