ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; കാറോടിച്ചിരുന്ന സാബുവിന്റെ നില അതീവ ഗുരുതരം



കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വാകത്താനം പാണ്ടഞ്ചിറയിലാണ് സംഭവം. ഉടമയ്ക്കു ഗുരുതരമായി പരിക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാർ പൂർണമായും കത്തിനശിച്ചു.


ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. സാബു കാറിൽ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണു സാബു.


Post a Comment

Previous Post Next Post