ത്രിശൂര്‍: കേച്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ 15കാരി ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് പരിക്ക്.
ഇന്നലെ രാവിലെ 11 ഓടെ കേച്ചേരി മഴുവഞ്ചേരി സെന്ററിലാണ് അപകടം. സാരമായി പരിക്കേറ്റ കേച്ചേരി പെരുമണ്ണ് സ്വദേശി ചീരാളത്ത് വീട്ടില്‍ വേണുഗോപാല്‍ ഭാര്യ ഗീത(58), കൈപ്പറമ്ബ് സ്വദേശി വടേരിയാട്ടില്‍ വീട്ടില്‍ ബൈജു മകള്‍ ആദിശ്രീ(15) എന്നിവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാരമായ പരിക്കേറ്റവരെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിട്ടയച്ചു.