കണ്ണൂരിൽ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശിക്ക് പരിക്ക്

  


 കണ്ണൂർ  പിലാത്തറ: പിലാത്തറ-ചുമടുതാങ്ങി റോഡില്‍ ടിപ്പര്‍ലോറിയുംസ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.

ചുമടുതാങ്ങിയിലെ എന്‍.ജെ.ഇന്ത്യ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി ജീവനക്കാരന്‍ മലപ്പുറം മഞ്ചേരി ഇരുവട്ടി കവനൂരിലെ കോഴിക്കുലത്ത് ചാലില്‍ ഹൗസില്‍ കെ.ഇഷ്തിയാഖി(22)നാണ് പരിക്കേറ്റത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സക്ക് ശേഷം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലേക്ക് മാറ്റി.പിലാത്തറ റേഷന്‍ ഷാപ്പിന് മുന്‍പില്‍ ചൊവ്വാഴ്ച കാലത്താണ് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post