പട്ടിക്കാട്. ദേശീയപാതയിൽ ചുവന്നമണ്ണ് സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പാലക്കാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റു. ചിറ്റൂർ നല്ലപ്പിള്ളി കലയൻകുളമ്പിൽ സൂരജ് (19), പുതുക്കോട് കളയൻകുന്നിൽ മൊയ്തീൻ (58) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സൂരജ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മൊയ്തീൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന സൂരജിന്റെ ബൈക്ക് ദേശീയപാത മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന മൊയ്തീന്റെ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിംഗ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.