പത്തനംതിട്ട എം സി റോഡില്‍ കുളനട മാന്തുകയില്‍ നടന്ന വാഹന അപകടത്തില്‍ യുവതി മരിച്ചു. കെ എസ് ആര്‍ടി സി ബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ജീപ്പില്‍ സഞ്ചരിച്ചിരുന്ന ലതിക എന്ന സ്ത്രീയാണ് മരണപ്പെട്ടത്. മാന്തുക പെട്രോള്‍ പമ്ബിന് സമീപത്ത് വച്ച് കോട്ടയം ഭാഗത്തേക്ക് പോയ KL 2 H 7131 നമ്ബര്‍ ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ്സില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.