തിരുവനന്തപുരം: പൊലീസ് വാഹനം ഇരുചക്ര വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. ദേശീയപാതയിൽ കല്ലമ്പലം തട്ടുപാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. മകൾ ഓടിച്ച സ്കൂട്ടറിൽ സഞ്ചരിച്ച കടമ്പാട്ടുകോണം വെട്ടിയറ എസ്എസ് ഭവനിൽ ശ്രീധരൻ(73)ആണ് മരിച്ചത്. മകൾ ഉണ്ണിമായയ്ക്ക്(24) പരുക്കേറ്റിട്ടുണ്ട്. ആലപ്പുഴ ഏ.ആർ ക്യാംപിലെ വാഹനമാണ് ഉണ്ണിമായ ഓടിച്ച സ്കൂട്ടറിൽ ഇടിച്ചത്.