പട്ടിക്കാട്. ചെമ്പൂത്ര ദേശീയപാതയിൽ വെച്ച് കാറിടിച്ച് കാൽനട യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ചെമ്പൂത്ര
പള്ളിപ്പാട്ട് വീട്ടിൽ ജോണി (65) ക്കാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി അടിമാലി സ്വദേശിയാണ് ജോണി.
ഇന്ന് വൈകിട്ട് ഏഴുമണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് ഭാഗത്തുനിന്നും വന്ന ഇന്നോവ കാർ ജോണിയെ ഇടിക്കുകയായിരുന്നു. വേളാങ്കണ്ണിയിൽ സന്ദർശനം നടത്തി തിരികെ വരികയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. പീച്ചി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.