കോഴിക്കോട് മുക്കം-മണാശ്ശേരി സ്കൂളിന് സമീപമുള്ള വളവിലുണ്ടായ വാഹനാപകത്തിൽ ഒരു മരണം. മുത്തേരി കർണാട്ടിയിലെ ഗണേശൻ എന്നയാളാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിറകിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇദ്ദേഹം മരത്തിൽ ചെന്നിടിച്ചതായാണ് വിവരം. ഇടിച്ചു നിർത്താതെ പോയ കാർ പിന്നീട് നാട്ടുകാരും മറ്റും ഇടപെട്ട് തടഞ്ഞുനിർത്തിയതായാണ് സൂചന. അപകടം നടന്ന ഉടനെ ഇദ്ദേഹത്തെ തൊട്ടടുത്തുള്ള മാമ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങി വരുന്നതിനിടെയാണ് അപകടമെന്നാണ് വിവരം