ഓട്ടോറിക്ഷയില്‍ സ്കൂട്ടര്‍ ഇടിച്ച്‌ യുവാവ് മരിച്ചു

 



 തിരുവനന്തപുരം വിഴിഞ്ഞം: മീൻപിടിത്തം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ സ്കൂട്ടര്‍ ഇടിച്ച്‌ കയറി യുവാവ് മരിച്ചു.

ഇന്നലെ വൈകുന്നേരം നാലരയോടെ വിഴിഞ്ഞം-കളിയിക്കാവിള റോഡില്‍ മുക്കോല ജംഗ്ഷനും തെന്നൂര്‍ക്കോണത്തിനും ഇടയിലുണ്ടായ അപകടത്തില്‍ കോവളം കമുകിൻകുഴി റോഡില്‍ അനൂപ് ഭവനില്‍ അനില്‍കുമാറിന്‍റെയും കൃഷ്ണമ്മയുടെയും മകനായ എ.കെ. കൃഷ്ണകുമാര്‍(31) ആണ് മരിച്ചത്. 


ഓട്ടോറിക്ഷയിലുണ്ടായിരുന്ന പുല്ലുവിള സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കും സാരമായ പരിക്കേറ്റു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാവച്ചമ്ബലത്തെ സ്വകാര്യ കമ്ബനിയിലെ വാഹന ഡ്രൈവറായ കൃഷ്ണകുമാര്‍ ജോലികഴിഞ്ഞ് മുക്കോല ജംഗ്ഷൻ വഴി വീട്ടിലേക്ക് വരുകയായിരുന്നു. വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തം കഴിഞ്ഞ് പുല്ലുവിളയിലേക്ക് പോകുകയായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഓട്ടോറിക്ഷയിലാണ് സ്കൂട്ടര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച്‌ വീണ കൃഷ്ണകുമാറിന്‍റെ മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റു. 


സംഭവമറിഞ്ഞ് വിഴിഞ്ഞം എസ്‌ഐ ഹര്‍ഷകുമാര്‍ ഉള്‍പ്പെട്ട പോലീസ് സംഘം സ്ഥലതെത്തി. തുടര്‍ന്ന് 108 ആംബുലൻസില്‍ പരിക്കേറ്റ യുവാവിനെ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post