മാന്നാറിൽ യുവാവ് ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പരുമല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കുരട്ടിക്കാട് കോട്ടയിൽ കടവിൽ ഉള്ള ആംബുലൻസ് പാലത്തിൽ നിന്ന് ഉച്ചയ്ക്ക് 12നാണ് യുവാവ് ചാടിയത്. നാലേകാട് കൃഷ്ണ ഭവനത്തിൽ പ്രമോദാണ് ആത്മഹത്യ ചെയ്തത്. പ്രമോദ് പെയിന്റിങ് തൊഴിലാളിയായിരുന്നു.ആറ്റിൽ ചാടുന്നത് സമീപവാസികൾ കാണുകയും ഉടൻ തന്നെ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മാന്നാർ, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയും തിരുവല്ല, മാവേലിക്കര ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിൽ വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.