മാനന്തവാടി: മാനന്തവാടി കൊയിലേരി പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടിയതായി സംശയം. മാനന്തവാടി പോലീസും ഫയർ ഫോഴ്സും തിരച്ചിൽ ആരംഭിച്ചു. പാലത്തിനു മുകളിൽ ചെരിപ്പും എഴുതി തയ്യാറാക്കിയ കുറിപ്പുകളും കണ്ടെത്തി. ആയത് പ്രകാര മുള്ള പ്രാഥമിക അന്വേഷണത്തിൽ അഞ്ച്കുന്ന് സ്വദേശി ജയേഷ് (39) ആണെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ഏഴര മുതൽ ഇയ്യാളെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ജയേഷ് കുറുക്കൻമൂലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.