കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം; ഓട്ടോ ഡ്രൈവര്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്



കൊഴിക്കോട്: പേരാമ്ബ്രയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്ക്. കൈതയ്‌ക്കല്‍ ഭാഗത്തുനിന്ന് പേരാമ്ബ്ര ഭാഗത്തേക്ക് വന്ന കാറായിരുന്നു നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിച്ചത്.

ഓട്ടോ ഡ്രൈവറടക്കം യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 2:45-ഓടെയാണ് സംഭവം നടന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും തകരുകയും കാറിന്റെ മുൻ ഭാഗത്തിന് കേടുപാടുകളും സംഭവിച്ചു.

Post a Comment

Previous Post Next Post