കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഊരള്ളൂർ ടൗൺ കഴിഞ്ഞ് അരക്കിലോമീറ്റർ മാറി മൃതദേഹ ഭാഗം കണ്ടെത്തിയത്. വയലരികിൽ കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. ഇവരാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തി
മൃതദേഹം തിരിച്ചറിഞ്ഞു കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് ഭാര്യയെത്തിയാണ് സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതനുസരിച്ച് തിരച്ചിൽ നടത്തിയിരുന്നു.
ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അരയ്ക്ക് മുകളിലേക്കുള്ള ഭാഗവും കാലുകളും മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ഇവിടെ വെച്ച് മനുഷ്യ ശരീരം കത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന രീതിയിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
ദുർഗന്ധത്തെ തുടർന്നാണ് നാട്ടുകാർ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ആദ്യം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമീപത്തുള്ള സിസിടിവി നശിപ്പിച്ച നിലയിലാണ്. ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ പ്രദേശത്ത് ഒരു വീട് മാത്രമേയുള്ളു. ഈ വീട്ടിലുള്ള സിസിടിവി പരിശോധിക്കാനാണ് നീക്കം . പൊലീസ് നായയെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന തുടരുകയാണ്