കാണാതായ മധ്യവയസ്കൻ കൊയിലാണ്ടി ഹാർബറിന് സമീപം മരിച്ച നിലയിൽ



കോഴിക്കോട്  കൊയിലാണ്ടി: കാണാതായ മധ്യവയസ്കൻ ചതുപ്പിൽ മരിച്ച നിലയിൽ. കൊയിലാണ്ടി ഹാർബറിന് സമീപമുള്ള ചതുപ്പിലാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ വാഴവളപ്പിൽ കസ്റ്റംസ് റോഡിൽ അഭയൻറെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതൽ അഭയനെ കാണാനില്ലായിരുന്നു.

ഹാർബർ തൊഴിലാളിയാണ് അഭയൻ. കൊയിലാണ്ടി ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post