രാവിലെ പ്രഭാത നടത്തിന് പോയ വീട്ടമ്മ ഓടയില്‍ വീണ് മരിച്ച നിലയിൽ

 



ആലപ്പുഴ: വീട്ടമ്മയെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി സജീവ് ഭവനത്തിൽ തങ്കമണി (63 ) ആണ് മരിച്ചത്. കൈ മാത്രം പുറത്തു കാണാവുന്ന തരത്തിലായിരുന്നു മൃതദേഹം.


ഓടയുടെ പാർശ്വഭിത്തി മൃതദേഹത്തിന് മുകളിൽ ഇടിഞ്ഞു വീണ നിലയിലാണ്. രാവിലെ പ്രഭാത നടത്തിന് പോയതായിരുന്നു തങ്കമണി. കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


Post a Comment

Previous Post Next Post