മലപ്പുറത്ത്‌ കുളത്തിൽ മുങ്ങി പത്താം ക്ലാസ് വിദ്യാർഥി മരണപ്പെട്ടു

 


മലപ്പുറം    പെരുവള്ളൂർ സ്കൂൾ വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിൽ പീടിക കൊല്ലംചിന നമ്പംകുന്നത്ത് അയ്യൂബിന്റെ മകൻ മുഹമ്മദ്‌ നിഹാൽ (15) ആണ് മരണപ്പെട്ടത്. കൊല്ലഞ്ചിന വെട്ടുത്തോടുള്ള കുളത്തിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടത്. പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ വിട്ടു വരുന്നതിനിടെ തെന്നി വീണതാണെന്നാണ് കരുതുന്നത്. 

 വൈകീട്ട് അഞ്ച് മണിയോടെ വെട്ടുതോട് കുളക്കരയിൽ ചെരിപ്പും സ്കൂൾ ബാഗും കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതിനിടെ സ്കൂൾ വിട്ട് എത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടി എത്താതിരുന്നതിനാൽ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. 

സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള കുറുക്കുവഴിയിലാണ് അപകടമുണ്ടായ കുളം. വീട്ടിലേക്ക് പോകുന്നതിനിടെ കുളിക്കാനിറങ്ങിയതാകാമെന്ന് കരുതുന്നു.മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.

പി.ജസീനയാണ് മാതാവ്.ലിംഷ ഫാത്തിമ,നിഹാല,മിഷറി സഹോദരിമാരാണ്.

Post a Comment

Previous Post Next Post