ബംഗളുരുവിൽ ബൈക്കപകടം തിരൂർ ബി. പി. അങ്ങാടി സ്വദേശിയായ യുവാവ് മരണപ്പെട്ടു



ബംഗളൂരുവില്‍ ഇലക്‌ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തില്‍ തിരൂർ സ്വദേശി മരിച്ചു. തിരൂര്‍ ബി.പി അങ്ങാടി പൈങ്ങോട്ടില്‍ അബ്ദുല്‍ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്.


കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. മുസമ്മില്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചെങ്കിലും തലയിടിച്ച്‌ റോഡിലേക്ക് വീണ മുസമ്മില്‍ ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.


മുസമ്മലിന്‍റെ മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട കാരണത്തെക്കുറിച്ച്‌ പൊലീസ് അന്വേഷിച്ചുവരികയാണ്. ബൈക്കിന് തകരാറുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ബംഗളുരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു മുസമ്മില്‍. ഖബറടക്കം ഇന്ന് ബി.പി അങ്ങാടി ജുമാമസ്ജിദില്‍ നടക്കും.

Post a Comment

Previous Post Next Post