കൊച്ചി: എറണാകുളം കുമ്ബളങ്ങിയില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കുമ്ബളങ്ങി സ്വദേശി ജോസഫിന്‍റെ മകള്‍ ജോഷനിയാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനി കാലത്ത് 9 മണിയോടെയാണ് അപകടം നടന്നത്. ജോഷിനി സഞ്ചരിച്ച സ്കൂട്ടര്‍ മറ്റൊരു ബൈക്കില്‍ തട്ടി റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്തെത്തിയ സ്വകാര്യബസ് ജോഷിനിയുടെ ദേഹത്തുകൂടി കയറിയിറങ്ങിയാണ് അപകടമുണ്ടായത്.