ആലപ്പുഴ അമ്പലപ്പുഴ ദേശീയ പാതയിൽ തോട്ടപ്പളളി കൊട്ടാരവളവില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു
അപകടം. മീററ്റ് കിവാന്‍ വില്ലേജില്‍ ജുഹീന്ദര്‍ മകന്‍ വിശാല്‍ ചോഹര്‍(20), കിവാന്‍ വില്ലേജില്‍ മദന്‍ മകന്‍ ദീപക് കസിയാക്(22) എന്നിവരാണ് മരിച്ചത്. ദേശീയ പാതാ നിർമാണത്തിനായെത്തിയവരാണ് ഇരുവരും.തെക്കു ഭാഗത്തേക്ക് റെഡി മിക്സ് കയറ്റിപ്പോയ ലോറി
റോഡരുകിലൂടെ നടന്നുപോകുകയായിരുന്ന
യുവാക്കളെ ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് രക്ഷപെട്ടു.