കോട്ടയം: നഗരമധ്യത്തില്‍ ശാസ്‌ത്രീ റോഡില്‍ കണ്ടത്തില്‍ ലോഡ്‌ജിനു മുന്നില്‍ അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഓട്ടോറിക്ഷയ്‌ക്കു പിന്നില്‍ ഇടിച്ചു.ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്‌ടമായ ഓട്ടോറിക്ഷ സമീപത്തെ ബാങ്കിന്റെ ഷെഡ് തകര്‍ത്ത് അകത്തേയ്‌ക്കു പാഞ്ഞു കയറി.
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കു പരുക്കേറ്റു.ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. ശാസ്‌ത്രി റോഡ് ഇറക്കം ഇറങ്ങിയെത്തിയ ഓട്ടോറിക്ഷയ്‌ക്ക് പിന്നില്‍ അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്‌ടമായ ഓട്ടോറിക്ഷ സമീപത്തെ ബാങ്കിന്റെ മതില്‍ തകര്‍ത്താണ് നിന്നത്.