ചേർത്തലയിൽ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു



ചേർത്തലയിൽ മണ്ണുമാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കെവെളി അനിരുദ്ധന്റെ മകൻ അഭിജിത് (കണ്ണൻ-21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് മുന്നിൽ രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post