തൃശ്ശൂർ കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിന് താഴെ പുഴയിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം, കാണാതായ ആൾക്കായി തിരച്ചിൽ നടക്കുന്നു. വിപി. തുരുത്ത് സ്വദേശി വിബിനെയാണ് കാണാതായത്. പോലീസും ഫയർഫോഴ്സും സ്കൂബ ഡൈവ് ടീമും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. സുഹൃത്തുമായി നീന്താൻ ഇറങ്ങിയ വിബിനെ പെട്ടന്ന് കാണാതാവുകയായിരുന്നു. തിരച്ചിൽ തുടരുകയാണ്