തിരുവനന്തപുരം കടയ്ക്കാവൂരിൽ അഞ്ച് പേർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞു. ഓട്ടോറിക്ഷയിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. കടയ്ക്കാവൂർ തൊപ്പി ചന്തയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തൊട്ടടുത്തുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു. ഇറക്കം ഇറങ്ങി വരുമ്പോഴാണ് അപകടം നടന്നത്. കവലയൂർ പെരുങ്കുളം സ്വദേശികൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് സംഭവത്തിൽ നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.