കോട്ടയം :ഈരാറ്റുപേട്ടയിൽ തീപ്പിടിത്തത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു.
വീട്ടിലുണ്ടായിരുന്നവർക്ക് പൊള്ളലേറ്റു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50) മക്കളായ മോനിഷ (26), മനീഷ് (22) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരുടെ പൊള്ളൽ സാരമുള്ളതല്ല. ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീട് പൂർണമായും കത്തി നശിച്ച നിലയിലാണ്.രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാർ ഉണരുന്നത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.