അപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് കാറിന് പുറകിൽ ഇടിച്ച് അപകടം

 


തൃശ്ശൂർ  പട്ടിക്കാട്. അപകടത്തിൽ പരിക്കേറ്റവരുമായി പോകുകയായിരുന്ന ആംബുലൻസ് ആറാംകല്ലിൽ വച്ച് അപകടത്തിൽപ്പെട്ടു. ഇതേ തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന വാണിയംപാറ ചീങ്കല്ലേൽ വീട്ടിൽ ചന്ദ്രമതി (57), വാൽക്കുളമ്പ് സ്വദേശികളായ മനോജ് (36), ശരണ്യ (27) എന്നിവരെ മറ്റൊരു ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ഫാസ്റ്റ് ട്രാക്കിലൂടെ സഞ്ചരിച്ചിരുന്ന ആംബുലൻസിന് മുന്നിൽ പോയിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ആംബുലൻസ് കാറിന്റെ പിറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നെല്ലങ്കര സ്വദേശിയായ കാർ ഡ്രൈവറും ആംബുലൻസ് ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വടക്കുഞ്ചേരിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മനോജിനെയും ശരണ്യയെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം ഉണ്ടായത്.



Post a Comment

Previous Post Next Post