കോട്ടയം: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന് (26) ആണ് മരിച്ചത്. കൊല്ലം-തേനി ദേശീയപാതയില്‍ മാധവന് പടിക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന സ്വകാര്യ ബസും ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുന്‍ഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. പരിക്കേറ്റ ഷിന്റോയെ നാട്ടുകാര്‍ ഉടന്‍ തന്നെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം ഈസ്റ്റ് പൊലീസും മണര്‍കാട് പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.