ആലപ്പുഴയില്‍ റെയിൽ പാളം മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; യുവതിക്ക് ഗുരുതര പരുക്ക്



ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ഗുരുതര പരുക്ക്. നാല്‍പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

തൃശൂര്‍ ഭാഗത്തേക്ക് പോകുന്നതിനുള്ള ടിക്കറ്റ് കൈവശമുണ്ട്.

കൊച്ചുവേളി-മൈസൂരു ട്രെയിനില്‍ കയറാനായി പാളം മുറിച്ചു കടക്കുന്നതിനിടെ എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post