തൃശൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; ഭര്‍ത്താവ് കീഴടങ്ങി




തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. കല്ലടിമൂല സ്വദേശിനി സുലി (46)യാണ് കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പൊലീസില്‍ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം. പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്ന് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.  . ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ ഗൾഫിൽ നിന്ന് അയച്ചു കൊടുത്തിരുന്നു. ഈ തുക ഭാര്യയുടെ കൈയിലുണ്ടായിരുന്നില്ല. മാത്രമല്ല,


കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.


അയൽപക്കക്കാരുമായി ബന്ധമില്ലാത്ത


സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടിൽ സുലി മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊല നടത്തിയതിന് ശേഷം ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.


ഇൻക്വസ്റ്റ് നടപടികൾ


പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഉണ്ണിക്കൃഷ്ണൻ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത് .

Post a Comment

Previous Post Next Post