പ്ലൈവുഡ് ഫാക്ടറിയിൽ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു

 


കാസർകോട്: പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. പയ്യന്നൂർ കേളോത്ത് സ്വദേശി റൗഫാണ് മരിച്ചത്. കാസർകോട് ജില്ലിയലെ കുമ്പളയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണാണ് മരണം സംഭവിച്ചത്. നവീകരണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. സ്ലാബ് തകർന്ന് റൗഫിന്റെ ശരീരത്തിലാണ് പതിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post