നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു

 




 തൃശ്ശൂർ ചാലക്കുടി പരിയാരത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ തുമ്പരത്തുകുടിയിൽ രാഹുൽ മോഹൻ , മുണ്ടൻമാണി സനൽ സോജൻ  എന്നിവരാണ് മരിച്ചത്. രാഹുലിന് 24 വയസായിരുന്നു. സനലിന് ഇരുപത്തിയൊന്നും. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ചാലക്കുടി സെന്‍റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ചാലക്കുടിയിൽ നിന്ന് കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോൾ പരിയാരം അങ്ങാടിയിലായിരുന്നു അപകടം.

Post a Comment

Previous Post Next Post