കണ്ണൂര്‍:പാട്യം പത്തായക്കുന്ന് മൗവഞ്ചേരി പീടികയ്ക്ക് സമീപം ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വീണ് യുവാവ് മരണമടഞ്ഞു.പത്തായക്കുന്ന് പൊന്നാരം വീട്ടില്‍ അനഹര്‍ഷാണ് (21) മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന യദുകുഷ്ണന് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു അപകടം. ഉടനെ നാട്ടുകാര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് കലുങ്കില്‍ ഇടിച്ചപ്പോള്‍ നാല് മീറ്ററോളം മുകളിലേക്ക് ഉയര്‍ന്ന് സമീപത്തുള്ള തെങ്ങിന് തട്ടി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മികച്ച കബിഡി പ്ലേയര്‍ ആയിരുന്നു അനഹര്‍ഷ്. സ്വര്‍ണ കപ്പ് നേടിയ വേറ്റുമല്‍ കുഞ്ഞാലി മരക്കാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ടീം അംഗമാണ്.പൊന്നാരം വിട്ടില്‍ മനോജിന്റെയും വിജിതയുടെയും മകനാണ്.സഹോദരങ്ങള്‍: ആദര്‍ശ്. അര്‍ജുന്‍.