കോട്ടയം വെള്ളൂര്‍: അടുക്കളയില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
ബിസ്മില്ലാ മൻസില്‍ ജമീല (68) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മൂന്നിന് രാവിലെയാണ് അപകടം നടന്നത്. ചന്ദിരൂര്‍ പുളിയ്ക്കപ്പറമ്ബില്‍ കുടുംബാംഗമാണ്. കബറടക്കം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം 12.30-ന് വെരൂര്‍ ജുമാമസ്ജിദില്‍ നടക്കും.
ഭര്‍ത്താവ് ഷംസുദിൻ. മക്കള്‍: ഷൈജു, സനുജ. മരുമക്കള്‍: അസ്ക്കര്‍, സമദ്