വയനാട് ബത്തേരിയിൽ പഴയ ബസ് സ്റ്റാൻഡിൽ ബസ്സ്‌ ശരീരത്തിലൂടെ കയറി മരിച്ച ആളെ തിരിച്ചറിഞ്ഞു

 




വയനാട്  ബത്തേരി : ബത്തേരി പഴയ ബസ്സ്റ്റാന്റിൽ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു . തമിഴ്നാട് ബിദർക്കാട് സ്വദേശി കുമാരൻ ( 75 ) ആണ് മരിച്ചത് . ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത് . കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് എടുക്കുന്നതിനിടെ പിൻചക്രം കുമാരന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു . സുൽത്താൻ ബത്തേരി പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു.


Post a Comment

Previous Post Next Post