കൊല്ലത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ തടി ദേഹത്ത് വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്



കൊല്ലത്ത് ലോഡിംഗിനിടെ തടി വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. പത്തനാപുരം പിറവന്തൂർ മഹാദേവർ മണ്ണിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ അട്ടി ഇടിഞ്ഞ് തടി കച്ചവടക്കാരനായ ശിശുപാലൻ (70)ന്റെ ശരീരത്തിൽ വീഴുകയായിരുന്നു.


തൊഴിലാളികളായ ആനന്ദൻ, നാരായണൻ എന്നിവർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. മരിച്ച ശിശുപാലന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഗുരുതര പരുക്കേറ്റ ആനന്ദനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, നാരായണൻ പുനലൂർ താലൂക്ക് ആശുപതിയിലും ചികിത്സയിലാണ്.

Post a Comment

Previous Post Next Post