റോഡ് മുറിച്ച് കടക്കുന്ന കാലനാടയാത്രക്കാരനെ വാഹനം ഇടിച്ചു തെറിപ്പിച്ചു പിന്നാലെ വന്ന വാഹനങ്ങൾ ശരീരത്തിലൂടെ കയറി ഇറങ്ങി വായോധികന് ദാരുണാന്ത്യം

 


 തിരുവനന്തപുരം :കല്ലമ്പലത്ത് കാൽനടയാത്രക്കാരനെ വാഹനമിടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരണപ്പെട്ടു. ദേശീയപാതയിൽ കല്ലമ്പലത്ത് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത് എന്ന് നാട്ടുകാർ പറയുന്നു. . വാഹനം നിർത്താതെ പോയി. റോഡിൽ ചിന്നി ചിതറിയ നിലയിൽ ആയിരുന്നു മൃതുദേഹം.  വാഹനം കയറിയിറങ്ങി മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. പോലീസെത്തി മൃതദേഹം മാറ്റി. പള്ളിക്കുസമീപം റോഡരികില്‍ ഗ്രാമഫോണ്‍ കച്ചവടം നടത്തുന്ന നെയ്യാറ്റിൻകര സ്വദേശി രാജൻ ആണ് മരണപ്പെട്ടത് എന്ന്   പോലീസ് അറിയിച്ചു


Post a Comment

Previous Post Next Post