കണ്ണൂർ പയ്യന്നൂർ: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് അപകടം. മൂന്നംഗ സംഘവുമായി പോയ തോണിയാണ് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചു. എട്ടിക്കുളം സ്വദേശി കെ. അബ്ദുൽ റഷീദ് (46) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനത്തിന് പോയ ചെറുതോണി മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. രാമന്തളി എട്ടിക്കുളത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
മരണപ്പെട്ട റഷീദിന്റെ സഹോദരനും മറ്റൊരാളുമാണ് നീന്തി രക്ഷപ്പെട്ടത്. ഇവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലിൽ തിരമാലകളിൽപ്പെട്ട റഷീദിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പയ്യന്നൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു