നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇന്ന് മൂന്നാണ്ട്

 


മലപ്പുറം കൊണ്ടോട്ടി :കരിപ്പൂർ വിമാന അപകടം നടന്നിട്ട് ഇന്നത്തേക്ക് മൂന്നു വർഷം. 2020 ഓഗസ്റ്റ് 7 ന്റെ രാത്രി 7:41നാണ് രാജ്യത്തെ നടുക്കിയ ആ ദുരന്ത വാർത്ത നമ്മെ തേടി എത്തിയത്.

184 യാത്രക്കാരും,6 ജീവനക്കാരുമായി ദുബയിൽ നിന്നും കരിപ്പൂർ വിമാനത്താവകത്തിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിന്റെ റൺവെയിൽ നിന്നും തെന്നി മാറി 40 അടിയുള്ള താഴ്ചയിലേക്ക് പതിച്ചത്.

നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ അപകടത്തിന്റെ ആഘാതം കുറച്ചു. നിമിഷ നേരം പോലും പഴക്കാതെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷപ്രവർത്തനമാണ് 21 പേരെ മാത്രം മരണത്തിനു വിട്ടു കൊടുത്തു 169 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു ഉയർത്തിയത്

കോവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ വിമാനം ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 

അപകടത്തി​ൽ​െപട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇറങ്ങിയത്​ റൺവേ തെറ്റിച്ചെന്ന്​ പ്രാഥമിക അന്വേഷണ റിപ്പോർട്ട്​. കിഴക്കുഭാഗത്ത്​ റൺവേ 28ൽ ഇറക്കാനായിരുന്നു പൈലറ്റിന്​ വ്യോമയാന അധികൃതർ നിർദേശം നൽകിയിരുന്നത്​. എന്നാൽ ഇവ​ിടെ ഇറങ്ങാതെ റൺവേ 10ലാണ്​ പൈലറ്റ്​ ദീപക്​ വസന്ത്​ സാഠെ ഇറക്കിയത്​.

വിമാനമിറങ്ങുന്ന സമയത്ത്​ കോരിച്ചൊരിയുന്ന മഴയും ശക്​തമായ കാറ്റുമുണ്ടായിരുന്നു റൺവേയിൽ. വിമാനത്തി​െൻറ അതേ ദിശയിലായിരുന്നു റൺവേ 10ലെ കാറ്റ്​. സാധാരണ രീതിയിൽ വിമാനമിറങ്ങുന്നത്​ കാറ്റി​െൻറ എതിർദിശയിലാണ്​. ലാൻറിങ്​ സമയത്തെ വിമാനത്തി​െൻറ വേഗം കുറക്കാനാണ്​ ഇങ്ങനെ ചെയ്യുന്നത്​. കരിപ്പൂർ വിമാനത്താവളം കൈവെള്ളയിലെന്നപോലെ പരിചയമുള്ളയായിരുന്നു പൈലറ്റ്​. നിർദേശം മറികടന്ന്​ റൺവേ 10ൽ ഇറക്കിയത്​​ അപകടമുണ്ടാവില്ലെന്ന ധാരണയിലായാവാമെന്നാണ്​ അധികൃതർ നൽകുന്ന സൂചന.

അപകടത്തിൽ പരിക്കേറ്റ് മിക്കവരും ഇന്നും പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. മരണപ്പെട്ടവർക്ക് കേന്ദ്ര സർക്കാർ 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് ചികിൽസാ

സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു.എന്നാൽ ഇത് ലഭിച്ചിട്ടില്ലെന്ന് അപകടത്തിൽ പെട്ടവർ പറയുന്നു. നൂറോളം യാത്രക്കാർ ഇപ്പോഴും വലിയ തരത്തിലുള്ള ചികിത്സക്ക് വിധേയമായി

സഹായം ലഭ്യമാക്കാൻ സർക്കാർ തയാറാകണമെന്നാണ് പരിക്കേറ്റ യാത്രക്കാരുടെ ആവശ്യം.


എയർഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച

നഷ്ടപരിഹാരമാണ് പരിക്കേറ്റവർക്കും മരിച്ച കുടുംബത്തിലും നൽകിയത്. 12 ലക്ഷം മുതൽ ഏഴര കോടി വരെ നഷ്ടപരിഹാരം എയർ ഇന്ത്യ നൽകിയിട്ടുണ്ട്. അതേസമയം 12 വർഷം മുമ്പ് നടന്നമംഗലാപുരം വിമാനപകടത്തിൽ പെട്ടവർക്ക് പൂർണമായും ഇതുവരേ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇതിന് വേണ്ടി യാത്രക്കാരും മരണപ്പെട്ടവരുടെ കുടുംബങ്ങളും ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്. കരിപ്പൂരിൽ അപകടം നടന്ന ഉടൻ തന്നെ യാത്രക്കാരെയും കുടുംബാംഗളെയും മുഴുവനായി ചേർത്ത് മലബാർ ഡവലപ്പ്മെന്റ് ഫോറം നടത്തിയ പരിശ്രമങ്ങളാണ് വലിയ വിജയം കണ്ടതെന്ന് അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു. കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ അനുമതി പിൻവലിച്ചിട്ടും മൂന്ന് വർഷമായി. വിമാന അപകടത്തെ തുടർന്നാണ് വലിയ വിമാനങ്ങളുടെ സർവീസ് കേന്ദ്ര വ്യോമയാന മന്ത്രാലയം പിൻവലിച്ചത്.വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണന്ന് തെളിഞ്ഞിട്ടും, വിമാനത്താവളത്തിന്റെ പ്രശ്നമല്ലെന്ന് ബോധ്യമായിട്ടും വലിയ വിമാനങ്ങളുടെ സർവീസ് പുനസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. 2015ൽ റൺവേ റീ കാർപ്പറ്റിംഗിന്റെ പേരിലാണ് ആദ്യമായി വലിയ വിമാനങ്ങളുടെ അനുമതി നിഷേധിച്ചത്. ഇത് പിന്നീട് 2018 ൽ പുനസ്ഥാപിച്ചെങ്കിലും വിമാന അപകട ദിവസം മുതൽ വീണ്ടും അനുമതി നിഷേധിക്കുകയായിരുന്നു. 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമ്മിച്ചാൽ മാത്രമാണ് വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുക. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നാളെ സർവ്വേ തുടങ്ങും.



Post a Comment

Previous Post Next Post