മത്സ്യം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു



അമ്പലപ്പുഴ: മത്സ്യം വാങ്ങി വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനാറാം വാർഡ് വാസുദേവപുരം കൊല്ലം വീട്ടിൽ(ലക്ഷംവീട്) ബേബി(75) ആണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് മുരുക്കുവേലി ക്ഷേത്രത്തിന് സമീപം രാവിലെ 8.30 ഓടെയായിരുന്നു അപകടം. ദേശീയ പാതയോരത്തുകൂടി നടന്നു പോയ ബേബിയെ ആലപ്പുഴയിൽ നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: മണിയമ്മ. മക്കൾ: ബിന്ദു, ഷിബു(കെ.എസ്.ഇ.ബി), മിനി, ഷീബ, സീമ. മരുക്കൾ: പൊടിയൻ, പ്രീത(സിഡ്കൊ), ബേബി, സനൽ, ശ്യാംജിത്(ഫോറസ്റ്റ്).

Post a Comment

Previous Post Next Post