മാവേലിക്കര: ഓലകെട്ടിയമ്പലത്തിൽ സ്ത്രീ കിണറ്റിൽ വീണു മരിച്ചു. വാത്തികുളം കുറ്റിയിൽ വീട്ടിൽ രാജമ്മ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. മാവേലിക്കര ഫയർ ഫോഴ്സ് യൂണിറ്റ് എത്തി മൃതദേഹം പുറത്ത് എടുത്തു. അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി ജി അനിൽ കുമാർ, സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ജി. സുനിൽ കുമാർ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ ബി. സുദീപ് കുമാർ, അർജ്ജുൻ ചന്ദ്ര, ആനന്ദ ലാൽ എസ്, ഗോപകുമാർ, കെ.പി പുഷ്പരാജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.